കക്കാട് ബെൽമെയർ ഡൈനാസ്റ്റി ഫ്ലാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്കിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
മട്ടന്നൂർ വായാന്തോട് എൽ.ഐ.സി ഓഫീസിനു സമീപം താമസിക്കുന്ന സമ്രത്തിന്റെ മകൻ അനീഖ്(17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം.
കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്*അനീഖ്. ഇതിന് മുൻപ് ഇന്ത്യൻ സ്കൂൾ മസ്കത്തിലെ പൂർവ വിദ്യാർത്ഥി കൂടിയായിരുന്നു. പിതാവ് സമ്രത്ത് മുൻ പ്രവാസിയാണ്. ഏതാനും വർഷം മുമ്പാണ് കുടുംബം നാട്ടിലേക്ക് തിരിച്ചെത്തിയത്. അസീം ആണ് അനീഖിന്റെ സഹോദരൻ.
പതിനേഴാം നിലയിലെ ഫ്ലാറ്റിൽ നിന്ന് എങ്ങനെയാണ് വീണതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



പഠനത്തിൽ മിടുക്കനായിരുന്ന അനീഖിന്റെ അപ്രതീക്ഷിത മരണം കുടുംബത്തിനും സഹപാഠികൾക്കും കൂട്ടുകാർക്കും വലിയ ഞെട്ടലുണ്ടാക്കി. മസ്കത്തിൽ നിന്ന് നാട്ടിലെത്തിയ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ മട്ടന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: Kannur Plus One Student Aneekh Dies After Falling from 17th Floor Flat















































